Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arch Bishop Mar Joseph Powathil

ചരിത്രപരമായ അനിവാര‍്യത

പ്ര​ശ​സ്ത​നാ​യ വി​ല്യം ബ​ട്‌​ല‌​ർ യേ​റ്റ്സ് എ​ന്ന ഐ​റി​ഷ് ക​വി മ​രി​ച്ച​പ്പോ​ൾ ഇം​ഗ്ലീ​ഷ് ക​വി​യാ​യി​രു​ന്ന ഡ​ബ്ല്യു.​എ​ച്ച്. ഓ​ഡ​ൻ എ​ഴു​തി​യ ‘യേ​റ്റ്സി​ന്‍റെ ഓ​ർ​മ​യ്ക്ക്’ എ​ന്ന ക​വി​ത പ്ര​ശ​സ്ത​മാ​ണ്. മ​ര​ണ​ത്തി​ലൂ​ടെ യേ​റ്റ്സ് ത​ന്‍റെ അ​നു​ഭാ​വി​ക​ളി​ലേ​ക്കു പ​ട​ർ​ന്നു​വെ​ന്നും അ​വ​രാ​യി പ​രി​ണ​മി​ച്ചു​വെ​ന്നും മൃ​ത​ന്‍റെ വാ​ക്കു​ക​ൾ ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ ഉ​ള്ളി​ൽ രൂ​പാ​ന്ത​ര​പ്പെ​ടു​ന്നു എ​ന്നും അ​ദ്ദേ​ഹ​മെ​ഴു​തി. മ​നു​ഷ്യ​രു​ടെ ഉ​ള്ളി​ൽ ന​ട​ക്കു​ന്ന ദ​ഹ​ന​പ്ര​ക്രി​യ​യെ സൂ​ചി​പ്പി​ക്കു​ക വ​ഴി ഈ ​രൂ​പാ​ന്ത​ര​ത്തി​ന്‍റെ സ​ങ്കീ​ർ​ണ​ത​യും വ്യ​ക്തി​പ​ര​ത​യും ക​വി വ്യ​ക്ത​മാ​ക്കി.

അ​ങ്ങ​നെ പ്ര​ശ​സ്ത​രും പ്ര​മു​ഖ​രു​മാ​യ​വ​രു​ടെ ജീ​വി​ത​ത്തി​നും ആ​ശ​യ​ങ്ങ​ൾ​ക്കും അ​വ​രു​ടെ മ​ര​ണ​ശേ​ഷം, അ​നു​ഭാ​വി​ക​ളു​ടെ​യോ അ​ല്ലാ​ത്ത​വ​രു​ടെ​യോ ഒ​ക്കെ മു​ൻ​വി​ധി​ക​ളാ​ലോ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളാ​ലോ ഒ​ക്കെ സം​ഭ​വി​ക്കു​ന്ന/​സം​ഭ​വി​ക്കാ​വു​ന്ന വി​ക​ലീ​ക​ര​ണ​വും വ​ള​ച്ചൊ​ടി​ക്ക​ലു​മൊ​ക്കെ​യാ​ണ് ഇ​തു​വ​ഴി ക​വി സൂ​ചി​പ്പി​ച്ച​ത്. അ​വ​ർ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ സ​ന്ദ​ർ​ഭ​ത്തി​ൽ​നി​ന്ന് അ​ട​ർ​ത്തി​യെ​ടു​ത്ത് മ​ന​സി​ലാ​ക്കു​ന്ന​തോ അ​വ​ർ പ​റ​ഞ്ഞി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ സ​മ​ഗ്ര​ത​യി​ൽ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത​തോ പി​ന്നീ​ടു വ​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ളോ ഒ​ക്കെ ഈ ​വി​ക​ലീ​ക​ര​ണ​ത്തി​നു കാ​ര​ണ​മാ​കാ​റു​ണ്ട്. മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ ജീ​വി​ത​വും ആ​ശ​യ​ങ്ങ​ളും ഇ​തി​ന് അ​പ​വാ​ദ​മ​ല്ല.

അ​ദ്ദേ​ഹം ദി​വം​ഗ​ത​നാ​യി​ട്ട് മൂ​ന്നു വ​ർ​ഷം തി​ക​യാ​ൻ പോ​കു​ന്ന അ​വ​സ​ര​ത്തി​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്താ​നും ജീ​വി​ത​വും കാ​ഴ്ച​പ്പാ​ടും ചി​ന്ത​ക​ളും മു​ൻ സൂ​ചി​പ്പി​ച്ച രീ​തി​യി​ൽ വി​ക​ല​മാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ, അ​വ​യ്ക്കു കു​റ​ച്ചെ​ങ്കി​ലും വ്യ​ക്ത​ത വ​രു​ത്താ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ സാ​ധ്യ​മാ​ക്കു​ന്ന​തി​നും, അ​വ​യു​ടെ പ​രി​പാ​ല​ന​ത്തി​നും പ്ര​ചാ​ര​ണ​ത്തി​നും കൂ​ടാ​തെ വി​ദ്യാ​ഭ്യാ​സ, മ​ത, സ​ഭാ, സാം​സ്‌​കാ​രി​ക, രാ​ഷ്‌​ട്രീ​യ മേ​ഖ​ല​ക​ളി​ലു​ള്ള സം​വാ​ദ​ത്തി​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ആ​ർ​ച്ച്ബി​ഷ​പ് ജോ​സ​ഫ് പ​വ്വ​ത്തി​ൽ ഫൗ​ണ്ടേ​ഷ​ൻ രൂ​പീ​ക​രി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കു​ക​യാ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ പി​താ​വി​ന്‍റെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ​യും നി​ല​പാ​ടു​ക​ളു​ടെ​യും ചി​ല സ​വി​ശേ​ഷ​ത​ക​ൾ ശ്ര​ദ്ധാ​പൂ​ർ​വ​മാ​യ പ​ര്യാ​ലോ​ച​ന​യ്ക്കു വി​ഷ​യ​മാ​ക്കു​ന്ന​ത് മേ​ൽ സൂ​ചി​പ്പി​ച്ച വി​ക​ലീ​ക​ര​ണ​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​യേ​ക്കാം.

തോ​മ​സ് അ​ക്വി​നാ​സ് സൗ​ന്ദ​ര്യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​യി പ​റ​ഞ്ഞ​ത് സ​മ​ഗ്ര​ത, സ​മ​ന്വ​യം, സ്പ​ഷ്‌​ട​ത എ​ന്നി​വ​യാ​ണ്. അ​ദ്ദേ​ഹം സൗ​ന്ദ​ര്യ​ത്തെ മ​ന​സി​ലാ​ക്കി​യ​ത് ന​ന്മ, സ​ത്യം, ദൈ​വം, ധാ​ർ​മി​ക​ത എ​ന്നീ ആ​ശ​യ​ങ്ങ​ളോ​ടു ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ്. പി​താ​വി​ന്‍റെ വ്യ​ക്തി​ത്വ​വും ആ​ശ​യ​ങ്ങ​ളും ഈ ​മൂ​ല്യ​ങ്ങ​ളോ​ട് എ​ന്നും പ്ര​തി​ബ​ദ്ധ​മാ​യി​രു​ന്നു, ആ ​അ​ർ​ഥ​ത്തി​ൽ സൗ​ന്ദ​ര്യ​മു​ള്ള​വ​യു​മാ​യി​രു​ന്നു. അ​ത്ത​രം ചി​ല സു​ന്ദ​ര മു​ഹൂ​ർ​ത്ത​ങ്ങ​ളെ ഓ​ർ​ത്തെ​ടു​ക്കു​ന്ന​ത് ഈ ​അ​വ​സ​ര​ത്തി​ൽ ഉ​ചി​ത​മാ​ണ്.

ആ​ദ്യ​ത്തേ​ത് ഇ​ന്ത്യ​യി​ലെ അ​ടി​യ​ന്ത​രാ​വ​സ്ഥ​യോ​ടു​ള്ള പി​താ​വി​ന്‍റെ പ്ര​തി​ക​ര​ണ​മാ​ണ്. മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്കും, പ്ര​ത്യേ​കി​ച്ച്, അ​ഭി​പ്രാ​യസ്വാ​ത​ന്ത്ര്യ നി​യ​ന്ത്ര​ണ​ത്തി​നും മാ​ധ്യ​മ​ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​മെ​തി​രേ പി​താ​വ് അ​ക്കാ​ല​ത്ത് ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചു. ഇ​ത്ത​രം ശു​ദ്ധ​മാ​യ രാ​ഷ്‌​ട്രീ​യ, ജ​നാ​ധി​പ​ത്യ നി​ല​പാ​ടു​ക​ൾ പി​താ​വ് എ​ന്നും സ്വീ​ക​രി​ക്കു​ക​യും പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ടു​ണ്ടാ​യ രാ​ഷ്‌​ട്രീ​യമാ​റ്റ​ങ്ങ​ളെ സ​ർ​വാ​ധി​പ​ത്യ​മെ​ന്നും മ​താ​ധി​പ​ത്യ​മെ​ന്നും കൃ​ത്യ​മാ​യി അ​ദ്ദേ​ഹം നി​ർ​വ​ചി​ച്ചു; വി​ശ​ദീ​ക​രി​ച്ചു. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യ്ക്കൊ​പ്പം, Black Marxism: Making of the Black Radical Tradition എ​ന്ന Cedric Robinsonന്‍റെ പു​സ്ത​ക​വും ഗോ​ൾ​വ​ൾ​ക്ക​റു​ടെ ‘വി​ചാ​ര​ധാ​ര’​യും പി​താ​വി​ന്‍റെ വാ​യ​ന​മേ​ശ​യി​ൽ സ്ഥി​രം ഇ​ടം​പി​ടി​ച്ചു. അ​ടി​വ​ര​ക​ളും കു​റി​പ്പു​ക​ളും നി​റ​ഞ്ഞ ഈ ​പു​സ്ത​ക​ങ്ങ​ൾ പി​താ​വി​ന്‍റെ രാ​ഷ്‌​ട്രീ​യ നി​ല​പാ​ടി​ന്‍റെ സൗ​ന്ദ​ര്യ​ത്തെ പ്ര​തി​ഫ​ലി​പ്പി​ച്ചു. ഭി​ന്ന ​രാ​ഷ്‌​ട്രീ​യവീ​ക്ഷ​ണ​ങ്ങ​ളോ​ടു ക​ല​ഹി​ക്കു​മ്പോ​ഴും അ​വ​രു​മാ​യി തു​റ​ന്ന സം​ഭാ​ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ടാ​നും സൗ​ഹൃ​ദം സൂ​ക്ഷി​ക്കാ​നും ബ​ഹു​മാ​നം നേ​ടാ​നും ഈ ​ആ​ശ​യ​വ്യ​ക്ത​ത അ​ദ്ദേ​ഹ​ത്തി​ന് ഉ​പ​ക​രി​ച്ചു.

മ​റ്റൊ​ര​വ​സ​രം, 1972ലെ ​വി​ദ്യാ​ഭ‍്യാ​സ പ്ര​ക്ഷോ​ഭ​മാ​യി​രു​ന്നു. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി​താ​വ് ഈ ​പ്ര​ക്ഷോ​ഭ​ത്തെ ന​യി​ച്ച​ത്. 2006ലെ ​കേ​ര​ള സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ ബി​ല്ലി​ലെ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ വി​ഷ​യ​ത്തി​ലും പി​താ​വ് ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്തു. Bishop Joseph Powathil & Ors. v. State of Kerala & Ors. (2003) 6 SCC 465 എ​ന്ന​റി​യ​പ്പെ​ടു​ന്ന ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ സം​ബ​ന്ധി​യാ​യ ഒ​രു സു​പ്രീം​കോ​ട​തി വി​ധി ത​ന്നെ പി​താ​വി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളു​ടെ ദൃ​ഷ്‌​ടാ​ന്ത​മാ​യി നി​ല​കൊ​ള്ളു​ന്നു. സു​പ്രീം​കോ​ട​തി​യു​ടെ പ്ര​ധാ​ന ന്യൂ​ന​പ​ക്ഷ അ​നു​കൂ​ല വി​ധി​ക​ളാ​യ ടി.​എം.​എ. പൈ vs ​ക​ർ​ണാ​ട​ക കേ​സും, സെ​ന്‍റ് സേ​വി​യേ​ഴ്‌​സ് vs ഗു​ജ​റാ​ത്ത്‌ കേ​സും, കേ​ശ​വാ​ന​ന്ദ vs കേ​ര​ള കേ​സും ഒ​ക്കെ​ത്ത​ന്നെ പി​താ​വി​നു മ​നഃ​പാ​ഠ​മാ​യി​രു​ന്നു. ഇ​ന്‍റ​ർ ച​ർ​ച്ച് കൗ​ൺ​സി​ൽ സ്ഥാ​പി​ച്ച് സ​ഭ​ക​ളു​ടെ എ​ക്യു​മെ​നി​ക്ക​ൽ കൂ​ട്ടാ​യ്മ​യി​ലൂ​ടെ എ​ല്ലാ സ​ർ​ക്കാ​രു​ക​ളു​ടെ​യും ന്യൂ​ന​പ​ക്ഷ നി​ല​പാ​ടു​ക​ൾ നി​രീ​ക്ഷി​ക്കാ​നും പ്ര​തി​ക​രി​ക്കാ​നു​മു​ള്ള സ്ഥി​രം സം​വി​ധാ​നം പി​താ​വ് രൂ​പ​പ്പെ​ടു​ത്തി.

പി​താ​വി​ന്‍റെ മ​റ്റൊ​രു സു​ന്ദ​ര​മാ​യ നി​ല​പാ​ടാ​യി​രു​ന്നു നി​ല​യ്ക്ക​ൽ പ്ര​ശ്ന​ത്തി​ലേ​ത്. 1983ലെ ​ഈ പ്ര​ശ്ന​ത്തെ വെ​റു​മൊ​രു ദേ​വാ​ല​യം പ​ണി​യു​ന്ന പ്ര​ശ്ന​മാ​യോ മ​ത​ങ്ങ​ൾ ത​മ്മി​ലു​ള്ള വ​ഴ​ക്കാ​യോ അ​ല്ല അ​ദ്ദേ​ഹം വീ​ക്ഷി​ച്ച​ത്; മ​റി​ച്ച്, ഒ​രു ന്യൂ​ന​പ​ക്ഷാ​വ​കാ​ശ പ്ര​ശ്ന​മാ​യി​ട്ടാ​ണ്. മ​തേ​ത​ര ദ​ർ​ശ​ന​ങ്ങ​ളു​യ​ർ​ത്തു​ന്ന ഒ​രു രാ​ജ്യ​ത്ത് ഭൂ​രി​പ​ക്ഷ, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ അ​വ​രു​ടെ സാ​ന്നി​ധ്യ​വും അ​വ​കാ​ശ​ങ്ങ​ളും പ​ര​സ്പ​രം അം​ഗീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്കാ​ണ് പി​താ​വ് ശ്ര​ദ്ധ​ തി​രി​ച്ച​ത്. ഈ ​പ​ര​സ്പ​ര അം​ഗീ​കാ​ര​വും ആ​ദ​ര​വും ര​ണ്ടു കൂ​ട്ട​രു​ടെ​യും സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ അ​തി​ജീ​വ​ന​ത്തി​നും പു​രോ​ഗ​തി​ക്കും രാ​ജ്യ​ത്തി​ന്‍റെ​ത​ന്നെ ഐ​ക്യ​ത്തി​നും നി​ല​നി​ൽ​പ്പി​നും പ്ര​ധാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ, ഭൂ​രി​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​ല്ല മ​ന​സി​ലാ​ക്കേ​ണ്ട​ത്. അ​തു​പോ​ലെ മ​റി​ച്ചും.

പി​താ​വി​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ സ​മ​ഗ്ര​ത​യോ​ടെ മ​ന​സി​ലാ​ക്കേ​ണ്ട ഒ​രു പ്ര​ധാ​ന മേ​ഖ​ല​യാ​ണ് സ​ഭാ​ വി​ജ്ഞാ​നീ​യ​ത്തി​ന്‍റേ​ത്. ഒ​രു​പ​ക്ഷേ പി​ന്നീ​ട് ഏ​റെ വി​ക​ല​മാ​യി ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ട ഒ​രു നി​ല​പാ​ടു​കൂ​ടി​യാ​ണി​ത്. ന്യൂ​ന​പ​ക്ഷ, ഭൂ​രി​പ​ക്ഷ ബ​ന്ധ​ത്തി​ൽ പി​താ​വെ​ടു​ത്ത നി​ല​പാ​ടി​നു സ​മാ​ന​മാ​ണ് ഇ​വി​ടെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ദ​ർ​ശ​നം. ഇ​രു​കൂ​ട്ട​രും ത​ങ്ങ​ളു​ടെ സ്വ​ത്വ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും തി​രി​ച്ച​റി​യു​ക​യും ഉ​റ​പ്പി​ക്കു​ക​യും, അ​വ പ​ര​സ്പ​രം ആ​ദ​രി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് അ​വ​രു​ൾ​പ്പെ​ടു​ന്ന രാ​ജ്യം ശ​ക്ത​മാ​കു​ന്ന​ത്. ഈ ​സ​ന്തു​ലി​താ​വ​സ്ഥ​യാ​ണ് ര​ണ്ടു കൂ​ട്ട​രെ​യും പ​ര​സ്പ​രം അം​ഗീ​ക​രി​ച്ചു വ​ള​രാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. അ​ല്ലാ​ത്തി​ട​ത്താ​ണ് ഒ​ന്നി​നെ ഉ​ന്മൂ​ല​നം ചെ​യ്താ​ലേ മ​റ്റേ​തി​നു ജീ​വി​ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന ചി​ന്ത​യു​ണ​രു​ന്ന​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ത​ങ്ങ​ളെ സ്വ​യം ദൃ​ശ്യ​രാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ എ​ടു​ത്താ​ൽ മാ​ത്ര​മേ ഭൂ​രി​പ​ക്ഷ ഹിം​സ​യി​ൽ​നി​ന്നു സ്വ​യം ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കൂ. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ എ​പ്പോ​ഴും ദു​ർ​ബ​ല​രാ​ണ്, അം​ഗ​സം​ഖ്യ​കൊ​ണ്ട് പ്ര​ത്യേ​കി​ച്ചും. പ്ര​സി​ദ്ധ സോ​ഷ്യോ​ള​ജി​സ്റ്റ് അ​ർ​ജു​ൻ അ​പ്പ​ദു​ര​യു​ടെ ‘ഫി​യ​ർ ഓ​ഫ് സ്മാ​ൾ ന​മ്പേ​ഴ്സ്: ആ​ൻ എ​സേ ഓ​ൺ ദി ​ജോ​ഗ്ര​ഫി ഓ​ഫ് ആം​ഗ​ർ’ എ​ന്ന ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം ഇ​ത് വി​ശ​ദ​മാ​ക്കു​ന്നു. ഇ​തേ രീ​തി​യി​ൽ പ​ല വ്യ​ക്തി​സ​ഭ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വി​ശാ​ല​മാ​യ ആ​ഗോ​ള ക​ത്തോ​ലി​ക്കാ​ സ​ഭ​യി​ൽ, താ​നു​ൾ​പ്പെ​ടു​ന്ന സീ​റോ​മ​ല​ബാ​ർ സ​ഭ അ​തി​ന്‍റെ സ്വ​ത്വ​വും ച​രി​ത്ര​വും പാ​ര​മ്പ​ര്യ​ങ്ങ​ളും വീ​ണ്ടെ​ടു​ത്താ​ൽ മാ​ത്ര​മേ അ​ത് ത​ന്‍റെ സ​ഭ​യെ​യും ആ​ഗോ​ള​സ​ഭ​യെ​യും പൂ​ർ​ണ​മാ​ക്കൂ എ​ന്നു പി​താ​വി​നു ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു.

ര​ണ്ടാം വ​ത്തി​ക്കാ​ൻ കൗ​ൺ​സി​ലി​ന്‍റെ പ​ഠ​ന​ങ്ങ​ളെ​യാ​യി​രു​ന്നു പി​താ​വ് ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ്ര​യി​ച്ച​ത്. ഇ​ങ്ങ​നെ സ​ഭ​ക​ളു​ടെ പ​ര​സ്പ​ര​മു​ള്ള ആ​ശ്രി​ത​ത്വ​ത്തി​ന്‍റെ​യും പൂ​ർ​ണ​മാ​ക്ക​ലി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ആ​രാ​ധ​നാ​ക്ര​മ വീ​ണ്ടെ​ടു​ക്ക​ലി​ലും പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യ​ത്തി​ലും അ​വ​കാ​ശ​ങ്ങ​ളി​ലും ആ​ചാ​ര​ക്ര​മാ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ ചി​ല പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ലു​മൊ​ക്കെ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ അ​ദ്ദേ​ഹ​ത്തി​നു കൈ​ക്കൊ​ള്ളേ​ണ്ടി വ​ന്ന​ത്. ഈ ​നി​ല​പാ​ടു​ക​ൾ ആ​ഗോ​ള​സ​ഭ​യ്ക്ക് മൊ​ത്ത​മാ​യും സീ​റോ​മ​ല​ബാ​ർ സ​ഭ​യ്ക്ക് പ്ര​ത്യേ​ക​മാ​യും, വ​ലി​യ വ​ള​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യെ​ങ്കി​ലും ചി​ല വി​ക​ലീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ പി​താ​വി​ന്‍റെ ദ​ർ​ശ​ന​ങ്ങ​ളെ അ​വ​മ​തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു എ​ന്ന​തും സ​ത്യ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ൾ സ​ഹോ​ദ​ര​സ​ഭ​യാ​യ ല​ത്തീ​ൻ സ​ഭ​യ്ക്കെ​തി​രാ​യ നീ​ക്ക​മാ​യു​മൊ​ക്കെ തെ​റ്റി​ദ്ധ​രി(​പ്പി)​ക്ക​പ്പെ​ട്ടു. ആ​ദ്യം സൂ​ചി​പ്പി​ച്ച​തു​പോ​ലെ, സ​ന്ദ​ർ​ഭ​ത്തി​ൽ​നി​ന്ന് അ​ട​ർ​ത്തി​യെ​ടു​ത്തു മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ച്ചി​ട​ത്ത് പി​താ​വി​ന്‍റെ നി​ല​പാ​ടു​ക​ളെ മ​ന​സി​ലാ​ക്കു​ന്ന​തി​ൽ പ​ല​രും പ​രാ​ജ​യ​പ്പെ​ട്ടു. ഈ ​പ​രാ​ജ​യ​മാ​ണ് പി​താ​വി​നെ മ​ത​മൗ​ലി​ക​വാ​ദി​യും വി​ഭ​ജ​ന​വാ​ദി​യു​മൊ​ക്കെ​യാ​യി ചി​ത്രീ​ക​രി​ക്കു​ന്നി​ടം​വ​രെ എ​ത്തി​യ​ത്.

Latest News

Up